
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്നു. ചെങ്ങന്നൂർ നഗരത്തിൻ്റെ വികസനത്തിന് നാഴികക്കല്ലാകുന്ന സ്റ്റേഡിത്തിൻ്റെ പൂർത്തീകരിച്ച ഒന്നാം ഘട്ടം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി
അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും
.ഫുട്ബാൾ ടർഫ്, സിന്തറ്റിക്ക് ട്രാക്ക്. രണ്ടു പവലിയനുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്.
പെരുങ്കുളം പാടത്തുള്ള 17 ഏക്കർ ഭൂമിയിലാണ് പുതിയ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നത്. സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ 100 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്
രണ്ടാം ഘട്ടത്തിൽ
ഇരുപത്തി അയ്യായിരം കാണികൾക്ക് ഇരിയ്ക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക്, നാച്ചുറൽ ഫുട്ബോൾ ടർഫ്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ് പിറ്റുകൾ,50 x 30 മീറ്റർ വരുന്ന മേപ്പിൾ വുഡ് പാകിയ ഇൻഡോർ കളിക്കളം, ഔട്ട് ഡോർ ജിംനേഷ്യം, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്,
സ്പോര്‍ട്സ് ഹോസ്റ്റലുകള്‍, പാര്‍ക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട്
ഫ്ളഡ് ലൈറ്റ് സംവിധാനം, വിഐപി. ലോഞ്ച്, പമ്പ് ഹൗസ്, ബോര്‍വെല്‍, പവര്‍ സബ് സ്റ്റേഷന്, അഗ്നിശമന സംവിധാനങ്ങള്‍, ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ നിർമ്മിക്കും. എല്ലാത്തരം കായിക, ഗെയിംസ് ഇനങ്ങളും നടത്തുവാന്‍ കഴിയുന്ന ട്രാക്കും, ഇന്‍ഡോര്‍ സ്റ്റേഡിയവും, ഒളിമ്പിക്സ് നിലവാരത്തിലുള്ള നീന്തല്‍ക്കുളവും ഉള്‍പ്പെടുന്നു.
കളിക്കാർക്കുള്ള മുറികൾ, ഗസ്റ്റ് റൂമുകൾ എന്നിവയുണ്ടാകും. കൂടാതെ ഗാലറിക്കു താഴെ കടമുറികൾ നിർമ്മിക്കും.സ്റ്റേഡിയം കോമ്പൗണ്ടിൽ പൊതു പരിപാടികൾ നടത്തുന്നതിന് പാർക്കിംഗ് കം ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതാണ്.
നിർവ്വഹണ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ മേൽനോട്ടത്തിൽ കരാറുകാരായ ഗ്രേറ്റർ സ്പോർട്ട്സ് ലിമിറ്റഡ് ആണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ എല്ലാ കായിക മത്സരങ്ങളും നടത്താവുന്ന സംസ്ഥാനത്തെ മികച്ച സ്റ്റേഡിയങ്ങളാലൊന്നായി ചെങ്ങന്നൂരിലെ സ്റ്റേഡിയം മാറും.നീന്തല്‍ക്കുളം നിര്‍മ്മാണത്തിനായി കഴിഞ്ഞ ബജറ്റില്‍ 7.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട് .











